ഡൽഹി: കിണറ്റില്‍ വീണ അനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച ദിയയ്ക്ക് ജീവൻ രക്ഷാപതക്
ഇന്നലെ പ്രഖ്യാപിച്ച ജീവൻ രക്ഷാ പതകില് കേരളത്തില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാള്‍ മാവേലിക്കര മാങ്കാംകുഴിയിലെ പത്തുവയസ്സുകാരി ദിയ ഫാത്തിമ ആണ്.2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടുവസ്സുകാരൻ ഇവാൻ കിണറ്റിലേക്ക് വീണത്. മഴ ചാറിയപ്പോള്‍ മുറ്റത്തുവിരിച്ച തുണിയെടുക്കാനിറങ്ങിയപ്പോഴായിരുന്നു കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോഴാണ് അക്കു എന്നുവിളിപ്പേരുള്ള ഇവാനാണ് അപകടത്തില്‍പെട്ടതെന്ന് മനസ്സിലായത്.
പിന്നെ ഒന്നുമാലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പില്‍ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിച്ചു. ശബ്ദം കേട്ടിയെത്തിയ ദിയയുടെ അമ്മയും സമീപത്തുള്ളവരും ഓടിയെത്തി രണ്ട് കുട്ടികളേയും പുറത്തേക്കെടുക്കുകയായിരുന്നു. കുഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ദിയ ഫാത്തിമയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. സനലിന്റേയും ഷാജിലയുടേയും മകളാണ് ദിയ ഫാത്തിമ. ദുനിയ ഫാത്തിമയാണ് ദിയയുടെ മറ്റൊരു സഹോദരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.