എറണാകുളത്ത് അടച്ചിട്ട വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി,

എറണാകുളം: തൃപ്പൂണിത്തുറയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.എൻ ജങ്ഷന് സമീപം കോണ്‍വെൻ്റ് റോഡില്‍ വാരിയംപുറം പുന്നവയലില്‍ വീട്ടില്‍ ജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവനെ രണ്ടു ദിവസമായി വീടിന് പുറത്ത് കണ്ടിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ അയല്‍വാസികളും മറ്റുള്ളവരും ചേർന്ന് വീട് പരിശോധിച്ചപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കാണുകയായിരുന്നു. 

തുടർന്ന് ഹില്‍പാലസ് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തി വാതില്‍ തുറക്കാൻ സാധിക്കാത്തതിനാല്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു. വീടിന്റെ വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ വിവാഹിതനാണെങ്കിലും ഭാര്യയും മകളും പിണങ്ങി മാറി താമസിക്കുകയാണ്. വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !