ഇടുക്കി: മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാൻ്റിന് പരിസരത്ത് തമ്മില്‍ കൊമ്പ് കോർത്ത് കാട്ടാനകള്‍.
ഇന്നലെ പകലായിരുന്നു സംഭവം. ഒറ്റ കൊമ്പനും മറ്റൊരു കൊമ്പനും തമ്മിലാണ് കുത്തു കൂടിയത്. പ്ലാൻ്റിൻ്റെ പരിസരത്ത് പച്ചക്കറി അവശിഷ്ടങ്ങള്‍ തിന്നുകയായിരുന്നു ഒറ്റ കൊമ്പൻ. ഇതിനിടയിലാണ് 11 മണിയോടെ മറ്റൊരു ആന എത്തിയത്. ഇതോടെയാണ് ഒറ്റ കൊമ്പൻ പാഞ്ഞെത്തി രണ്ടാമത്തെ കാട്ടാനയെ ആക്രമിച്ചത്. അഞ്ച് മിനിറ്റു നേരം ഇരുവരും തമ്മില്‍ കൊമ്പുകോർത്ത ശേഷമാണ് പിൻമാറിയത്പ്ലാൻ്റിനു മുൻഭാഗത്തായി മൂന്നാർ ടൗണില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറി, പഴം എന്നിവയുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നത് തിന്നാനായി ആനകള്‍ എത്തുന്നത്പതിവാണ്. രണ്ട് ഒറ്റ കൊമ്പൻമാരാണ് പ്ലാൻ്റിനു സമീപത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.