തിരുവനന്തപുരം: കല്ലറയില്‍ 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശികളായ അൻഷാദ് (25 വയസ്), മുഹമ്മദ് സിദ്ദിഖ് (27 വയസ്) എന്നിവരാണ് അറസ്റ്റിലായത്.
വാമനപുര൦ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുണ്‍.എമ്മിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സ്നേഹേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അൻസർ.ജെ, അരുണ്‍.എസ്, വിനു.ആർ, സിവില്‍ എക്സൈസ് ഓഫീസർമാരായ ആദർശ്.പി.കെ, അർജുൻ.എം, വനിത സിവില്‍ എക്സൈസ് ഓഫീസർ ഹിമലത എന്നിവരും പാർട്ടിയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി കുയ്യാലി റെയില്‍വേ ഗേറ്റിന് സമീപത്ത് യുവാവില്‍ നിന്നും 21.442 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തില്‍ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശി ഇജാസ് അഹമ്മദ് ആണ് എംഡിഎംഎയുമായി പിടിയിലായത്. കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ഷാബു.സിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അനില്‍കുമാർ.പി.കെ, അബ്ദുള്‍ നാസർ.ആർ.പി, ഷിബു.കെ.സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്) അജിത്.സി, സിവില്‍എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കാട്ടേരി, ശരത്.പി.ടി, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ഷബ്‌ന.ആർ.കെ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട;കിലോക്കണക്കിന് കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
0
വെള്ളിയാഴ്ച, ജനുവരി 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.