തൃശൂർ: കയ്പമംഗലത്ത് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയതോടെയാണ് കയ്പമംഗലം ഫിഷറീസ് സ്കൂള്‍ പരിസരത്തുള്ള ഹോട്ടല്‍ അടപ്പിച്ചത്.
ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്നാണ് നടപടിയെടുത്തത്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് മൂന്നുപീടിക, ഫിഷറീസ് സ്കൂള്‍ പരിസരം എന്നീ പ്രദേശങ്ങളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്നതും മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ വെച്ച് പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇൻസ്പെക്ടർ അറിയിച്ചു.
ഭക്ഷണം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്നും ഹെല്‍ത്ത് ഇൻസ്‌പെക്ടർ നിർദേശിച്ചു.കയ്പമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇൻസ്പെക്ടർ സുരേഷ് ആർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ എം എസ് ബിനോജ്, കെ.വി. രഞ്ജിത്ത്, എ.ഡി. ലദീപ്, മുഹമ്മദ് ബാദുഷ വൈ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.