മരണാനന്തര ജീവിതത്തെ കുറിച്ച് മനുഷ്യന് ശാസ്ത്രീയമായ അറിവെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പൌരാണികവും ആധുനീകവുമായ എല്ലാ സമൂഹങ്ങളിലും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ചിന്തകളും വിശ്വാസങ്ങളും ആചാരങ്ങളും നിലനില്ക്കുന്നു.
അത്തരം പല വിശ്വാസങ്ങളും പല കാലത്തും ചോദ്യം ചെയ്യപ്പെടുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഇത്തരം വിശ്വാസങ്ങള്‍ക്ക് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. പരാസൈക്കോളിസ്റ്റുകള് ഇത്തരം കാര്യങ്ങളെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവർക്കും കൃത്യമായ ഒരുത്തരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.കഴിഞ്ഞ ദിവസം മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ഒരു സുഹൃത്തിന്റെ അനുഭവം പങ്കുവച്ച് കൊണ്ട് എഴുതപ്പെട്ട ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മരിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വന്നെന്ന് അവകാശപ്പെട്ട ഒരു സുഹൃത്തിന്റെ 'മരിച്ച മൂന്ന് മിനിറ്റ്' നേരത്തെ കാഴ്ചകളെ കുറിച്ചാണ്' റെഡ്ഡിറ്റ് ഉപയോക്താവ് എഴുതിയത്. തന്റെ സുഹൃത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി.
ഇതിനിടെ പക്ഷാഘാതവും സംഭവിച്ചു. ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഈ സമയം അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. എന്നാല്‍, മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെട്ടുത്തിക്കൊണ്ട് അയാള്‍ കണ്ണ് തുറന്നു.
ഹൃദയമിടിപ്പ് നിലച്ച് പോയ, ആ മൂന്ന് മിനിറ്റ് നേരം താന്‍ ഇരുട്ടില്‍, ഐസ് പോലെ തണുത്ത വെള്ളത്തില്‍ മുങ്ങിപ്പോയെന്നായിരുന്നു അയാള്‍ പിന്നീട് സുഹൃത്തിനോട് പറഞ്ഞ്. ഈ സമയം യാതൊരു വികാരങ്ങളും തോന്നിയില്ല. ഇരുട്ട് നിറഞ്ഞ തണുപ്പില്‍ ജീവനോടെയുണ്ടെന്ന് മാത്രമാണ് തോന്നിയത്.
പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോള്‍ അദ്ദേഹത്തിന് താന്‍ നരകം കണ്ടെന്നെ തോന്നലായിരുന്നു. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലും അയാള്‍ അത് തന്നെ ആവര്‍ത്തിച്ചു. ഒപ്പം തന്റെ ജീവിതം മാറാന്‍ പോവുകയാണെന്നും സുഹൃത്ത് അവകാശപ്പെട്ടതായും കുറിപ്പില്‍ പറയുന്നു 'നിയമപരമായി ഏതാനും മിനിറ്റുകള്‍ മരിച്ച് മടങ്ങിയെത്തിയ ആളുകള്‍, അത് എങ്ങനെയായിരുന്നു?' എന്ന ചോദ്യത്തോടെയാണ് കുറിപ്പ് തുടങ്ങിയത്. ആയിരത്തി അറുനൂറോളം കമന്റുകളാണ് കുറിപ്പിന് ലഭിച്ചത്. റെഡ്ഡിറ്റിലെ കുറിപ്പ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ആളുകളുടെ രസകരമായ മറുപടികള്‍ ഇപ്പോഴും വായിക്കാം. അതേസമയം സംഭവം എവിടെ എപ്പോള്‍ നടന്നതാണെന്ന് കുറിപ്പുകളില്‍ വ്യക്തമാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.