മരണം ഏതാണ്ട് മനസിലായിരുന്നു! സുബിയുടെ അവസാന നിമിഷങ്ങള്‍ പങ്കുവെച്ച്‌ അമ്മ

സുബി സുരേഷ് ഓർമ്മയായിട്ട് വർഷങ്ങള്‍ ആകുന്നു. ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഓർമ്മകള്‍ ആണ് സുബി സമ്മാനിച്ചിട്ടുള്ളത്.

രമേശ് പിഷാരടി ഷോയില്‍ വച്ച്‌ സുബിയുടെ അമ്മ അംബികയും ആത്മാർത്ഥ സുഹൃത്ത് രമേശ് പിഷാരടിയും സുബിയെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. സുബിയുടെ അവസാന നാളുകളെ കുറിച്ചും ഇവർ പറയുന്നുണ്ട്.

സുബി ഒരിക്കലും അവള്‍ക്ക് വേണ്ടി ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതല്‍ക്കേ അവള്‍ അങ്ങനെ ആണ്. എല്ലാ കാര്യങ്ങളും ചോദിച്ചിട്ടേ ചെയ്യൂ. പിന്നെ ചോദിക്കുന്നത് പിഷാരടിയോട് ആണ്. ഡ്രസ്സ് എടുക്കാൻ പോലും അവള്‍ ഒറ്റക്ക് പോകില്ല. ഞാൻ ഇട്ടുനോക്കി അവള്‍ക്ക് കൊണ്ട് കൊടുക്കും. പാകം ആയില്ലെങ്കില്‍ പിറ്റേന്ന് പോയി മാറി കൊണ്ട് വരും അതാണ് അവള്‍. പക്ഷെ പ്രോഗ്രാമിന് പോകുമ്പോള്‍ അവള്‍ ഒറ്റയ്ക്ക് പോകും- 'അമ്മ അംബിക പറയുന്നു.

കൊറോണ വന്നതു മുതല്‍ ശ്വാസ കോശത്തില്‍ പ്രശ്നം ഉണ്ടായിരുന്നു. ഹോസ്പിറ്റലില്‍ ചെന്ന് കേറിയപ്പോള്‍ തന്നെ ശ്വാസം മുട്ടായി അങ്ങനെ ഐസിയുവിലേക്കും മാറ്റി. ഹെപ്പടൈറ്റിസ് ബി ആണ്. ആദ്യം കിഡ്നിയെ ബാധിച്ചു.
ഡയാലിസിസ് ചെയ്തു. പിന്നെ വെന്റിലേറ്ററില്‍ ആക്കി, അങ്ങനെ ആണ് ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ പറയുന്നത്. അതിനെല്ലാം നമ്മള്‍ റെഡിയാക്കി. എല്ലാവരും സഹായിച്ചു. പക്ഷെ അവള്‍ക്ക് യോഗം ഉണ്ടായില്ല- അംബിക പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !