വൈക്കം: കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്.
കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനായ സുമേഷ്കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദാരുണമായ അപകടമുണ്ടായത്.ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്സപ്രസില്‍ നിന്നാണ് സുമേഷ്കുമാർ വീണത്.
ട്രെയിനില്‍ നിന്ന് വീണ് ട്രാക്കില്‍ കിടക്കുകയായിരുന്ന സുമേഷിനെ കാല്‍നട യാത്രക്കാരാണ് കണ്ടത്. പൊലീസും ആർപിഎഫും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മുട്ടുച്ചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.