വാഷിങ്ടണ്‍: ബഹിരാകാശ നടത്തത്തില്‍ ചരിത്രം കുറിച്ച് സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോർഡ് സുനിത വില്യംസിന് സ്വന്തം.
9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറില്‍ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാൻ സാധിച്ചത്. നാസയുടെ പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡാണ് സുനിത മറികടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്. പെഗ്ഗിക്കൊപ്പമാണ് ഇന്ത്യൻ സഞ്ചാരി ശുഭാൻഷു ശുക്ല ഉടൻ ബഹിരാകാശതെക്ക് പോകുന്നത്. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ശുഭാൻഷു ശുക്ലയുടെ യാത്ര ഈ വർഷം ജൂണില്‍ നടക്കും. അമേരിക്കൻ സ്വകാര്യ കമ്പിനി ആക്സിയം സ്പേസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശുഭാൻഷുവിന്റെ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാൻഷുവടക്കം നാല് പേരെയാണ് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി കൊണ്ടുപോകുന്നത്. രണ്ടാഴ്ച നീളുന്ന സ്പേസ് സ്റ്റേഷൻ വാസത്തിനിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാൻഷു ശുക്ല പ്രതികരിച്ചു.മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് ദൗത്യസംഘാംഗങ്ങള്‍. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാൻഷുവിന്റെ ബാക്കപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.