ഡിസംബര്‍ ഏഴിന് തുടങ്ങി, ഒന്നിന് പുറകെ ഒന്നായി ഒന്നും രണ്ടുമല്ല, ഗര്‍ഭിണിയടക്കം 16 ദുരൂഹ മരണങ്ങള്‍; സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു.ആശങ്ക

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയില്‍ 16 പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സംഘം പരിശോധന നടത്തുന്നു.

വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞമാസം ഏഴ് മുതലാണ് രജൌരിയിലെ ബുധാല്‍ ഗ്രാമത്തില്‍ അസ്വാഭാവിക മരണങ്ങള്‍ തുടങ്ങിയത്. 

ഒരു ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ അ‍ഞ്ച് പേർ മരിച്ചതാണ് തുടക്കം. പിന്നാലെ 12 നും സമാന രീതിയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് വിഷബാധയേറ്റു. മൂന്ന് പേർ മരിച്ചു കൃത്യം ഒരുമാസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ച ആറ് കുട്ടികളടക്കം 10 പേർ ആശുപത്രിയിലായി. ഇതില്‍ അഞ്ച് കുട്ടികള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 64 വയസുള്ള സ്ത്രീ മരിച്ചത്. 

ഇതോടെ മരണസംഖ്യ 16 ആയ. ഒരു ഗർഭിണിയും വയോധികരും ഇതിലുള്‍പ്പെടും. ചിലർ ഇപ്പോഴും ചികിത്സയിലുണ്ട്. തുടർച്ചയായി മരണങ്ങള്‍ സംഭവിക്കുമ്പോഴും യഥാ‌ർത്ഥ കാരണം അവ്യക്തമായി തുടരുന്നു. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്തർ മന്ത്രാലയ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

 ആരോഗ്യ - ജലവിഭവ -കൃഷി - വളം മന്ത്രാലയങ്ങളിലെ പ്രതിനിധികളും കേന്ദ്ര ഫോറൻസിക് സയൻസ് ലാബിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സംഘം ബുധാലിലെത്തി പരിശോധന തുടങ്ങി.

ജില്ലാ ഭരണകൂടവുമായും കൂടിക്കാഴ്ച നടത്തി. സംഘത്തിന്റെ സുരക്ഷയ്ക്കും സഹായത്തിനുമായി സ്ഥലത്ത് സൈന്യത്തെയും വിന്യസിച്ചു. പ്രദേശത്ത് വിതരണം ചെയ്ത റേഷൻ ധാന്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്ന് ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരെല്ലാം പരസ്പര ബന്ധമുള്ള മൂന്ന് കുടുംബങ്ങളിലുള്ളവരാണ്.

വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇവർക്കിടയില്‍ തർക്കമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വൈരം കാരണം വിഷം നല്‍കിയതാണോ എന്നതടക്കം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !