കല്പറ്റ: വയനാട് പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്.
എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിനെ തുടർന്നാണ് ആക്രമണം. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബെന്നി പറഞ്ഞു.ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. 29ന് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആക്രമണം ഉണ്ടായത്. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നല്‍കിയിരുന്നു. കൈക്ക് ഗുരുതര പരിക്കേറ്റ ബെന്നി ചികിത്സയിലാണ്.പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു, വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം,
0
വ്യാഴാഴ്ച, ജനുവരി 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.