തൃശൂർ : സംസ്ഥാന കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് നേടിയ മുരിയാട് തറയിലക്കാട് നയന മണികണ്ഠന് വീട് നിർമ്മിച്ച് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ് കുമാർ നയനയുടെ വീട്ടിലെത്തി ഈ വിവരം നേരില്‍ അറിയിക്കുകയും സുരേഷ്ഗോപി കൊടുത്തയച്ച ഷാള്‍ അണിയിക്കുകയും ചെയ്തു. സുഖമില്ലാതിരിക്കുന്ന അദ്ദേഹം തത്സമയം വീഡിയോ കോളില്‍ കുടുംബവുമായി സംസാരിച്ചു.നാലര ലക്ഷം രൂപയാണ് സുരേഷ് ഗോപി സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നയനയും കുടുംബവും. അച്ഛൻ മണികണ്ഠൻ രോഗം ബാധിച്ച് നാല് വർഷങ്ങള്‍ക്ക് മുൻപ് മരണമടഞ്ഞു. അമ്മ പ്രീതി തയ്യല്‍ ജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം.
ടാർപ്പായ കൊണ്ട് മറച്ച വീട്ടിലാണ് നയനയും ചേച്ചിയും അമ്മയും മുത്തശ്ശിയും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്. തൃശൂർ നന്ദിക്കര ബിഎച്ച്‌എസ്‌എസിലെ പ്ലവണ്‍ വിദ്യാർത്ഥിയാണ് നയന. ചെറുപ്പം മുതല്‍ക്കേ കലോത്സവങ്ങളില്‍ മികച്ച പ്രകടനമാണ് നയന കാഴ്ച വയ്‌ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.