ബ്രൂവറി പദ്ധതി: ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകും, നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയെന്ന് എംവി ഗോവിന്ദൻ,

പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കിയത്. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്, ആശങ്കകള്‍ പരിഹരിച്ച്‌ മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. വിഷയത്തില്‍ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കള്‍ക്കാണ് പാ൪ട്ടി സെക്രട്ടറിയുടെ മറുപടി.

നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. ആശങ്കകള്‍ പരിഹരിച്ച്‌ മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനം. പദ്ധതി വന്നാല്‍ പ്രദേശവാസികള്‍ക്ക് വെള്ളം മുട്ടും എന്ന് ആവ൪ത്തിക്കുന്നത് ഗൂഢ ലക്ഷ്യത്തിൻറെ ഭാഗമാണെന്നും അംഗങ്ങള്‍ക്കൊന്നും ആശങ്ക വേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ജനങ്ങളുടെ ആശങ്ക പരിഹരിച്ച്‌ മുന്നോട്ട് പോകണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ചർച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗോവിന്ദൻറെ മറുപടി പ്രസംഗം.

പികെ ശശിയെ കെറ്റിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചും എംവി ഗോവിന്ദൻ മറുപടി നല്‍കി. സമയാസമയങ്ങളില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഗോവിന്ദൻ പാ൪ട്ടി സമ്മേളനത്തില്‍ വ്യക്തമാക്കി. എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സി പി എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ ച൪ച്ചയായിരുന്നു.

ജനങ്ങളുടെ ആശങ്ക പരിഹരിച്ച്‌ മാത്രം മുന്നോട്ട് പോകണമെന്ന് സമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും വിമ൪ശനമുയർന്നു. 

ചർച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ എംവി ഗോവിന്ദൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !