കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ തൊണ്ണൂറ്റി എഴാം വാർഷികാഘോഷം പെരുമ്പടപ്പ് ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു.
ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ സി.വത്സല പതാക ഉയർത്തി.സ്കൂൾ ലീഡർ മാസ്റ്റർ വി.ആർ. അരുണേഷ്, മുൻ പ്രധാനാധ്യാപകരായിരുന്ന കെ.പി.സൂര്യനാരായണൻ , എം.വി. സരസിജാക്ഷി, കായികാധ്യാപകൻ പി.വിശ്വംഭരൻ , പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ എന്നിവർ ആശംസാ പ്രസംഗം നടത്തി
പ്രധാനാധ്യാപിക പി.ജി.ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത നന്ദിയും പറഞ്ഞു. വിരമിച്ച അധ്യാപകരുടെ പേരിലുള്ള എൻഡോവ്മെൻ്റുകൾ നൽകൽ ,ഉന്നത വിജയം കൈവരിച്ച പൂർവ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവയും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.