നാഗ്പൂർ: 26-ാം വിവാഹ വാർഷിക ആഘോഷങ്ങള്‍ക്ക് ശേഷം ദമ്പതികളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ജെറില്‍ ഡാംസണ്‍ ഓസ്‌കാർ മോണ്‍ക്രിഫ് (57) ഭാര്യ ആൻ (46) എന്നിവരാണ് മരിച്ചത്.
മാർട്ടിൻ നഗറിലെ ഇവരുടെ വസതിയില്‍ നിന്നാണ് ഇരുവരെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് നടത്തിയ വിവാഹവാർഷിക ആഘോഷങ്ങള്‍ക്ക് പിറ്റേന്നാണ് ഇവരുടെ മരണം.വിവാഹ വാർഷികത്തിന് അണിഞ്ഞ വസ്ത്രം പോലും മാറാതെ ഡ്രോയിംഗ് റൂമിലെ കട്ടിലിലാണ് ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ആനിന്റെ മൃതദേഹം പൂക്കളാല്‍ മൂടപ്പെട്ടിരുന്നു. ജെറിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്
അതേ സമയം വാർഷികാഘോഷത്തിന്റെ ഫോട്ടോകളോടൊപ്പം ഒരു ആത്മഹത്യാക്കുറിപ്പെന്ന് തോന്നിക്കുന്ന കുറിപ്പും ദമ്പതികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
ആദ്യം ഭാര്യ തൂങ്ങി മരിച്ച ശേഷം ഭർത്താവ് മൃതദേഹം കെട്ടഴിച്ച് കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും മൃതദേഹത്തിന് ചുറ്റും പൂക്കള്‍ അലങ്കരിച്ച് അടുത്തതായി തന്റെ ഊഴം തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.
ദമ്പതികളുടെ അന്ത്യാഭിലാഷം പോലെത്തന്നെ കൈകോർത്ത് ഇരുവരെയും ഒരു ശവപ്പെട്ടിക്കുള്ളിലാണ് ജരിപത്ക കത്തോലിക്കാ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടുള്ളത്.
മരണരാത്രിയ്ക്ക് ശേഷം പുലർച്ചെയാണ് ദമ്പതികളുടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് ബന്ധുക്കള്‍ ഉള്‍പ്പെടെ കാണുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിശദമായ പരിശോധനയ്ക്കായി ദമ്പതികളുടെ മൊബൈല്‍ ഫോണുകള്‍ റീജിയണല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.