കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്കര്‍ ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.
പാന്‍ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അസ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. ഒമ്പതാം വാര്‍ഡിലാണ് അസ്കറിനെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മുപ്പത്തിയൊന്നാം വാര്‍ഡിലെത്തി ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടം നടന്ന ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
0
ബുധനാഴ്ച, ജനുവരി 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.