തിരുവല്ല: രാഷ്ട്രീയ പ്രവർത്തനം കാരുണ്യത്തിന്റെ ബഹിർസ്ഫുരണമായിരിക്കണം എന്ന് പഠിപ്പിച്ച യശശരീരനായ കെ എം മാണിസാറിന്റെ 92 മത് ജന്മദിനാഘോഷം കേരള വനിതാ കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടമാൻകുളം ആർച്ച് ബിഷപ് ഡോ ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ബഥനി ശാന്തിഭവൻ സ്പെഷ്യൽ സ്കൂളിൽ വച്ച് 2025 ജനുവരി 30 ന് വൈകുന്നേരം നടത്തപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എലിസബത്ത് മാമ്മൻ എക്സ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി,കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ ജേക്കബ് കെ ഇരണക്കൽ, തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, യൂത്ത് ഫ്രണ്ട് എം തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റുമാരായ തോമസ് ചാണ്ടപ്പിള്ള(കല്ലൂപ്പാറ) അഡ്വ സന്തോഷ് തോമസ് (കുന്നന്താനം) നിയോജകമണ്ഡലം കമ്മിറ്റി അംഗം കെ ജെ ബേബി,വനിത കോൺഗ്രസ് എം സംസ്ഥാന സമതി അംഗം അന്ന മാമ്മൻ, മല്ലപ്പളളി മണ്ഡലം പ്രസിഡന്റ് രേഷ്മ സുരേഷ്,മദർ സുപ്പീരിയർ സിസ്റ്റർ ആനിസ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മെർസിലറ്റ് എന്നിവർ പ്രസംഗിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി, സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.കേരള കോൺഗ്രസ് എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കെ എം മാണിസാറിന്റെ ജന്മദിനത്തിൽ 1000 കേന്ദ്രങ്ങളിലായി നടന്ന കാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായാണ് വനിതാ കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം കടമാൻകുളം എംജിഎം ബഥനി ശാന്തിഭവൻ സ്കൂളിൽ കാരുണ്യദിനാചരണം സംഘടിപ്പിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.