തിരുവനന്തപുരം: മൃഗശാലയില്‍ പിറന്ന 3 പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ കാണാൻ മന്ത്രി ജെ.ചിഞ്ചുറാണിയെത്തി. 2016ന് ശേഷം ആദ്യമായാണ് തിരുവനന്തപുരം മൃഗശാലയില്‍ പുള്ളിപ്പുലി പ്രസവിക്കുന്നത്.
ജയരാജനും ജാൻസിയുമെന്ന പുലികളാണ് പുള്ളിപ്പുലിക്കുട്ടികളുടെ മാതാപിതാക്കള്‍.പുള്ളിപ്പുലി കുട്ടികളെ ഓമനിച്ച് സുഖവിവരങ്ങളും മന്ത്രി ഉദ്യേഗസ്ഥരോട് തിരക്കി.പ്രദർശനത്തിനായി അടുത്ത ആഴ്ച മുതല്‍ കൂടുകളിലേക്ക് മാറ്റാൻ നിർദ്ദേശവും നല്‍കി.മൃഗശാല ഡയറക്ടർ പി.എസ് മഞ്ജുള ദേവി,സൂപ്രണ്ട് രാജേഷ് ബി.എസ്,മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ,മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരണ്‍ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.ജയരാജനും ജാൻസി ക്കും ഓമനകൾ പിറന്നു: പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാൻ മന്ത്രിയെത്തി: കുട്ടികളെ ഓമനിച്ച് നിർദ്ദേശങ്ങൾ നൽകി,
0
വ്യാഴാഴ്ച, ജനുവരി 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.