കൊല്ലം: കൊല്ലം തഴുത്തലയില്‍ 75 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പിടിയില്‍. കണ്ണനല്ലൂർ സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ പ്രതി കൂട്ടിക്കൊണ്ടുപ്പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹ സദ്യയില്‍ പങ്കെടുക്കാൻ പോയ വയോധികയ്ക്ക് നേരെയാണ് യുവാവിന്റെ പീഡന ശ്രമം നടന്നത്. മറ്റൊരു വഴിയില്‍ കൂടി പോയാല്‍ വേഗത്തില്‍ ക്ഷേത്രത്തിലെത്താമെന്ന് പറഞ്ഞ് കണ്ണനല്ലൂർ സ്വദേശിയായ സുരേഷ്, വയോധികയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
ശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 74 കാരിയുടെ വസ്ത്രം പ്രതി വലിച്ചു കീറി.വയോധികയുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് സുരേഷിനെ പിടികൂടിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ ബലം പ്രയോഗിച്ച് നാട്ടുകാർ പ്രതിയെ കീഴ്പ്പെടുത്തി.
കയ്യാങ്കളിയില്‍ പ്രതിക്ക് പരിക്കേറ്റു. തുടർന്ന് പ്രതിയെ പൊലീസ് എത്തി പിടികൂടി. ഉപയോഗശൂന്യമായ വസ്തുക്കള്‍ പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ് സുരേഷ്. ഇയാള്‍ സ്ഥിരം മദ്യപാനിയാണിയാളെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.