കോഴിക്കോട്: റെക്കോർഡ് അംഗീകാരങ്ങള്‍ നേടിയ കുഞ്ഞു കവയിത്രി ആഗ്‌നയാമി ഉജ്ജ്വലബാല്യം പുരസ്‌കാര ലബ്ധിയുടെ നിറവില്‍.
വേനപ്പാറ ലിറ്റില്‍ ഫ്ളവർ യു.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മുക്കം നടുകില്‍ വാഴക്കുളങ്ങര വീട്ടില്‍ ആഗ്‌നയാമി (7)യാണ് 6-11 പ്രായപരിധി പൊതുവിഭാഗ(സാഹിത്യം)ത്തില്‍ നേട്ടം കരസ്ഥമാക്കിയത്.യു.കെ.ജി ക്ലാസില്‍ പഠിക്കവെ മുപ്പത് കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ ആഗ്‌നയാമി, ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡുകള്‍ക്കും ഉടമയാണ്. 'വർണ്ണപ്പട്ടം' എന്ന പുസ്തകത്തിലെ മുപ്പത് കവിതകള്‍ക്കും ചിത്രവർണന നടത്തിയതും പുസ്തകത്തിന്റെ കവർചിത്രത്തിന് ആധാരമായ ചിത്രം വരച്ചതും ആഗ്‌ന തന്നെയായിരുന്നു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണല്‍ ബുക്ക് ഓഫ് റെക്കോർഡ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ ലഭിച്ചു.
മാതൃഭൂമി താമരശ്ശേരി ലേഖകൻ ബാലുശ്ശേരി മണ്ണാംപൊയില്‍ സ്വദേശി എസ്.ശ്രീശാന്തിന്റെയും കോഴിക്കോട് ആകാശവാണി കാഷ്യല്‍ ന്യൂസ് എഡിറ്റർ മുക്കം നടുകില്‍ സ്വദേശിനി ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ്. ഐഷാനി ലക്ഷ്മ, ആഷ്ന ഭൗമി എന്നിവർ സഹോദരിമാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.