ആഗ്‌നയാമി നിസാരക്കാരിയല്ല:: ഏഴ് വയസ് മാത്രം പ്രായം,, ഈ കോഴിക്കോട്ടുകാരിയെ തേടിയെത്തിയ റെക്കാര്‍ഡുകള്‍ നിരവധി,

കോഴിക്കോട്: റെക്കോർഡ് അംഗീകാരങ്ങള്‍ നേടിയ കുഞ്ഞു കവയിത്രി ആഗ്‌നയാമി ഉജ്ജ്വലബാല്യം പുരസ്‌കാര ലബ്ധിയുടെ നിറവില്‍.

വേനപ്പാറ ലിറ്റില്‍ ഫ്ളവർ യു.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മുക്കം നടുകില്‍ വാഴക്കുളങ്ങര വീട്ടില്‍ ആഗ്‌നയാമി (7)യാണ് 6-11 പ്രായപരിധി പൊതുവിഭാഗ(സാഹിത്യം)ത്തില്‍ നേട്ടം കരസ്ഥമാക്കിയത്.

യു.കെ.ജി ക്ലാസില്‍ പഠിക്കവെ മുപ്പത് കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ ആഗ്‌നയാമി, ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡുകള്‍ക്കും ഉടമയാണ്. 'വർണ്ണപ്പട്ടം' എന്ന പുസ്തകത്തിലെ മുപ്പത് കവിതകള്‍ക്കും ചിത്രവർണന നടത്തിയതും പുസ്തകത്തിന്റെ കവർചിത്രത്തിന് ആധാരമായ ചിത്രം വരച്ചതും ആഗ്‌ന തന്നെയായിരുന്നു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണല്‍ ബുക്ക് ഓഫ് റെക്കോർഡ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ ലഭിച്ചു.

മാതൃഭൂമി താമരശ്ശേരി ലേഖകൻ ബാലുശ്ശേരി മണ്ണാംപൊയില്‍ സ്വദേശി എസ്.ശ്രീശാന്തിന്റെയും കോഴിക്കോട് ആകാശവാണി കാഷ്യല്‍ ന്യൂസ് എഡിറ്റർ മുക്കം നടുകില്‍ സ്വദേശിനി ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ്. ഐഷാനി ലക്ഷ്മ, ആഷ്ന ഭൗമി എന്നിവർ സഹോദരിമാരാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !