പൊളളാച്ചിയില്‍ നിന്ന് പറന്നത് കിലോമീറ്ററുകള്‍, ആകാശത്ത് ഇന്ധനം തീര്‍ന്ന് ഭീമൻ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി; യാത്രികര്‍ സുരക്ഷിതര്‍

പാലക്കാട്: പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കിയ ബലൂണില്‍ ഉണ്ടായിരുന്നത് രണ്ട് പെണ്‍കുട്ടികള്‍.

ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തില്‍പ്പെട്ട ഭീമൻ ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്താണ് ഇറക്കിയത്. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമാണ് ബലൂണില്‍ ഉണ്ടായിരുന്നത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.
പൊള്ളാച്ചിയില്‍ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്‍റെ ഭാഗമായിട്ടായിരുന്നു ബലൂണ്‍ പറപ്പിക്കല്‍. പൊള്ളാച്ചിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയില്‍ ബലൂണ്‍ ഇറക്കിയത്. സംഭവം അറിഞ്ഞ് കമ്പിനി അധികൃതരും പൊലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി. പാടത്തിറക്കിയ ബലൂണ്‍ ചുരുട്ടിയെടുക്കുകയും ചെയ്തു.
കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂണ്‍ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂണ്‍ ഇടിച്ചിറക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !