പത്തനംതിട്ട: കോടതിവളപ്പില്‍ പ്രതിയുടെ അഭ്യാസപ്രകടനം. അടൂരിലെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
ഷർട്ട് ഊരിയെറിഞ്ഞ പ്രതി കരാട്ടെ ചുവടുകള്‍ പ്രദർശിപ്പിച്ചു. ഇടയ്ക്ക് പോലീസുകാർക്കുനേരെ തിരിഞ്ഞും പ്രതി കരാട്ടെ ചുവടുകള്‍ കാണിച്ചു.കടയുടമയെ മർദ്ദിച്ച കേസിലെ പ്രതിയായ ജോഡു എന്നുവിളിക്കുന്ന ജോജൻ ഫിലിപ്പാണ് കോടതി വളപ്പില്‍ അഭ്യാസം കാണിച്ചത്. കോടതിയിലേക്ക് കയറ്റും മുമ്പ് പോലീസുകാർ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതോടെ ജോജൻ ഷർട്ട് ഊരിയെറിയുകയും പത്ത് മിനുറ്റോളം കരാട്ടെ ചുവടുകള്‍ പ്രദർശിപ്പിക്കുകയുമായിരുന്നു.കോടതി പരിസരമായതിനാല്‍ പോലീസിന് ഇക്കാര്യത്തില്‍ ഇടപെടാൻ കഴിഞ്ഞില്ല. പിന്നീട് എ.പി.പി. മുഖേനെ പോലീസ് വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടർന്ന് കോടതി ജോജൻ ഫിലിപ്പിനെ നേരിട്ട് വിളിപ്പിക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് വ്യാപാരിയെ മർദ്ദിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. തിങ്കളാഴ്ച രാവിലെയാണ് പന്തളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തുടർന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് അപ്രതീക്ഷിതമായി ഇയാള്‍ കരാട്ടെ ചുവടുകള്‍ പ്രദർശിപ്പിച്ചത്. ജോജൻ ഫിലിപ്പിന് മാനസികമായ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പന്തളം സി.ഐ. പ്രതീഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.