തിരുപ്പതി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായവും ജോലിയും നല്‍കും; ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

25 ലക്ഷം രൂപ ധനസഹായത്തിനൊപ്പം കരാർ ജോലിയും നല്‍കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. പരുക്കേറ്റ 35 പേർക്ക് വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക ദർശനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. 

സംഭവത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നല്‍കാൻ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ചന്ദ്രബാബു നായിഡു ഉറപ്പുനല്‍കി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പരാജയപ്പെട്ടു. സംഭവത്തില്‍ ഗോശാല ഡയറക്ടർ അരുണാധ് റെഡ്ഡിയെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എസ്പി, എഇഒ ഗൗതമി എന്നിവരെ സ്ഥലം മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

"ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കഴിഞ്ഞ 45 വർഷമായി രാഷ്ട്രീയത്തില്‍ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. കൂടുതല്‍ മുൻകരുതലുകള്‍ എടുക്കേണ്ടതായിരുന്നു. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് പരാജയം സംഭവിച്ചു. 

അര മണിക്കൂർ അല്ലെങ്കില്‍ ഒരു മണിക്കൂർ മുമ്ബ് ആളുകളെ വിട്ടയച്ചിരുന്നെങ്കില്‍, ഇത് സംഭവിക്കില്ലായിരുന്നു. മികച്ച ഏകോപനം ആവശ്യമായിരുന്നു", മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വൈഎസ്‌ആർസിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി തിരുപ്പതിയിലെത്തി ദുരിതബാധിതരെ കാണുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !