ഒന്നും രണ്ടുമല്ല, 16 ന്യൂഇയര്‍!! സുനിത വില്യംസിന്റെ ആഘോഷം 16 തവണ;

2024-നോട് യാത്രപറഞ്ഞ് പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് ലോകം. ന്യൂസിലൻഡും ഓസ്ട്രേലിയയും ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ പുതുവർഷം പിറവിയെടുത്തുകഴിഞ്ഞു.

ഇതെല്ലാം ഭൂമിയിലെ വിശേഷങ്ങളാണെന്നിരിക്കെ അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനില്‍ (ISS) കഴിയുന്ന സുനിത വില്യംസിനും സംഘത്തിനും ന്യൂഇയർ എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

 ഭൂമിയിലുള്ളവർ ന്യൂഇയർ ആഘോഷിക്കുമ്പോള്‍ സ്പേസ് സ്റ്റേഷനിലുള്ളവർക്ക് പുതുവർഷാഘോഷമില്ലെന്ന് കരുതരുത്. സുനിതയും സംഘവും ആകാശത്തായതിനാല്‍ '16 തവണ' ന്യൂഇയർ ആഘോഷിക്കാൻ അവസരം ലഭിക്കുമെന്നതാണ് വസ്തുത.

16 പ്രാവശ്യം ന്യൂഇയർ?

അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനില്‍ സുനിത ഉള്‍പ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു. അതുകൊണ്ടുതന്നെ 2025 ജനുവരി ഒന്നിലേക്ക് കാലചക്രം കറങ്ങിയെത്തുമ്പോള്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് 16 തവണ ന്യൂഇയറും ലഭിക്കുന്നു.

ISS കമാൻഡർ സുനിത വില്യംസ് 2024 ജൂണിലായിരുന്നു അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനിലെത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റില്‍ ഭൂമിയില്‍ നിന്ന് പോയ സുനിതയും സഹപ്രവർത്തകനും ചില സാങ്കേതിക കാരണങ്ങളാല്‍ ISSല്‍ കുടുങ്ങിപ്പോവുകയായിരുന്നു.

തകരാറുകള്‍ പരിഹരിച്ച്‌ 2025 മാർച്ചില്‍ സുനിത ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !