2024-നോട് യാത്രപറഞ്ഞ് പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് ലോകം. ന്യൂസിലൻഡും ഓസ്ട്രേലിയയും ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ പുതുവർഷം പിറവിയെടുത്തുകഴിഞ്ഞു.
ഇതെല്ലാം ഭൂമിയിലെ വിശേഷങ്ങളാണെന്നിരിക്കെ അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനില്‍ (ISS) കഴിയുന്ന സുനിത വില്യംസിനും സംഘത്തിനും ന്യൂഇയർ എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഭൂമിയിലുള്ളവർ ന്യൂഇയർ ആഘോഷിക്കുമ്പോള്‍ സ്പേസ് സ്റ്റേഷനിലുള്ളവർക്ക് പുതുവർഷാഘോഷമില്ലെന്ന് കരുതരുത്. സുനിതയും സംഘവും ആകാശത്തായതിനാല്‍ '16 തവണ' ന്യൂഇയർ ആഘോഷിക്കാൻ അവസരം ലഭിക്കുമെന്നതാണ് വസ്തുത.
16 പ്രാവശ്യം ന്യൂഇയർ?
അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനില്‍ സുനിത ഉള്‍പ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു. അതുകൊണ്ടുതന്നെ 2025 ജനുവരി ഒന്നിലേക്ക് കാലചക്രം കറങ്ങിയെത്തുമ്പോള്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് 16 തവണ ന്യൂഇയറും ലഭിക്കുന്നു.
ISS കമാൻഡർ സുനിത വില്യംസ് 2024 ജൂണിലായിരുന്നു അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനിലെത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റില്‍ ഭൂമിയില്‍ നിന്ന് പോയ സുനിതയും സഹപ്രവർത്തകനും ചില സാങ്കേതിക കാരണങ്ങളാല്‍ ISSല്‍ കുടുങ്ങിപ്പോവുകയായിരുന്നു.
തകരാറുകള്‍ പരിഹരിച്ച് 2025 മാർച്ചില്‍ സുനിത ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.