കൊച്ചി: ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറില്‍ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങള്‍ 50 ശതമാനം വരെ കഴിവില്‍ വാങ്ങാൻ അവസരം.
ഇന്ന് മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ ആരംഭിക്കുന്നത്. എന്നാല്‍ ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്നേ ഈ 50 ശതമാനം ഓഫറില്‍ ഉത്പന്നങ്ങള്‍ വാങ്ങാൻ ഇന്നലെ മുതല്‍ അവസരമുണ്ടായിരുന്നു. എല്ലാ ലുലു മാളുകളിലും ഓഫറുണ്ട്.ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറില്‍ നിന്നും മികച്ച ബ്രാൻഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്വെയർ, ആക്സെസറീസ്, ലഗേജ്, ലേഡീസ് ഹാൻഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങള്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാൻ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അംഗങ്ങള്‍ക്ക് മാത്രമായി ഇന്നലെ മുതല്‍ ലഭച്ചത്.
ഈ അവസരം ഉപയോഗപ്പെടുത്താൻ www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറില്‍ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമില്‍ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബർഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതല്‍ 12 വരെയാണ് പകുതി വിലക്കുള്ള വില്‍പ്പന നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.