പുത്തന്‍ വാഹനത്തിന്റെ ടയറിനടിയില്‍ ചെറുനാരങ്ങ വെയ്ക്കുന്നത് എന്തിനാണെന്ന് അറിയാം..

ഏതൊരു പുതിയ സംരംഭം ആരംഭിക്കുമ്പോഴും തങ്ങളുടെ മതവിശ്വാസത്തിന് അനുസരിച്ചുള്ള കര്‍മങ്ങള്‍ പിന്തുടരാറുണ്ട് മിക്കവരും.

ജാതകത്തിലും ജ്യോതിഷത്തിലും വലിയ വിശ്വാസമുള്ളവരാണ് വലിയൊരു പങ്ക് ഇന്ത്യക്കാര്‍ എന്നതിനാല്‍ തന്നെ ജീവിതത്തില്‍ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും അതിന്റെ സമയം നോക്കി ചെയ്യാന്‍ വിശ്വാസികളായ ആളുകള്‍ ശ്രദ്ധിക്കാറുണ്ട്. പുതുതായി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ടയറിന്റെ അടിയില്‍ ചെറുനാരങ്ങ വെക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. 

ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കിയാണ് പുതുവാഹനത്തിലെ യാത്രകള്‍ക്ക് ശുഭാരംഭം കുറിക്കാറ്. ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ കാറിന്റെ ടയറിന്റെ അടിയില്‍ ഒന്നോ രണ്ടോ രൂപ വില വരുന്ന ചെറുനാരങ്ങ വെക്കുന്നതിന്റെ കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?.

പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമല്ല ദീര്‍ഘദൂര, തീര്‍ത്ഥ യാത്രകള്‍ക്ക് മുമ്പും ചിലര്‍ വാഹനങ്ങളുടെ ടയറിനടിയില്‍ ഒരു ചെറുനാരങ്ങ വെച്ച്‌ അത് ചതച്ചരക്കുന്ന പാരമ്പര്യം പിന്തുടര്‍ന്ന് വരാറുണ്ട്. ജ്യോതിഷവിധി പ്രകാരം ഇങ്ങനെ ചെയ്യുന്നതിനുള്ള കാരണം എന്താണ്?. പുരാതന കാലത്ത് ഈ ആചാരം എങ്ങനെയാണ് ഉത്ഭവിച്ചത്?. എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ലേഖനത്തില്‍ നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ജ്യോതിഷ പ്രകാരം വളരെ പ്രാധാന്യമുള്ള ഒരു പഴമാണ് ചെറുനാരങ്ങ. കാരണം ഇതിന് ദുഷ്ടശക്തികളെ അകറ്റാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വേദങ്ങള്‍ അനുസരിച്ച്‌ ഏതൊരു പുതിയ വസ്തുവിനെയും ചുറ്റിപ്പറ്റി നെഗറ്റീവ് എനര്‍ജികള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ പുതിയ എന്തെങ്കിലും സാധനം വാങ്ങുമ്പോള്‍ അതിനു ചുറ്റും ഒരു നാരങ്ങ വെക്കണമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് പുതിയ വാഹനങ്ങളുടെ ടയറിന്റെ അടിയില്‍ നാരങ്ങ വയ്ക്കുന്നത്.

ജ്യോതിഷ പ്രകാരം നാരങ്ങയ്ക്ക് ശുക്രനുമായും ചന്ദ്രനുമായും അടുത്ത ബന്ധമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നാരങ്ങയുടെ പുളിപ്പ് ശുക്ര ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാരങ്ങ നീര് ചന്ദ്രന്റെ പ്രതീകമാണെന്നും ജ്യോതിഷികള്‍ പറയുന്നു. അതുകൊണ്ട് തന്നെ, പുതിയ വാഹനങ്ങളുടെ ടയറിനടിയില്‍ ഒരു നാരങ്ങ ചതച്ചാല്‍, ജാതകത്തില്‍ ശുക്രന്റെയും ചന്ദ്രന്റെയും സ്ഥാനം ശക്തിപ്പെടുത്തുമെന്ന് ജ്യോതിഷികള്‍ വിശ്വസിക്കുന്നു.

ജ്യോതിഷ പ്രകാരം ജാതകത്തില്‍ ശുക്രനും ചന്ദ്രനും ശക്തരാണെങ്കില്‍ നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആഡംബര വാഹനങ്ങള്‍, സുന്ദരിയായ പങ്കാളി, വീട്, സാമ്പത്തിക ഭദ്രത മനസ്സമാധാനം എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജാതകത്തില്‍ ശുക്രനും ചന്ദ്രനും ശക്തരാണെങ്കില്‍ സുഖകരമായ ജീവിതത്തിനൊപ്പം വെല്ലുവിളികളെ എളുപ്പത്തില്‍ തരണം ചെയ്യാനും ഒരാള്‍ക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

ഈ ഗുണങ്ങളെല്ലാം ലഭിക്കുന്നതിനും എല്ലാ ദുഷ്ടശക്തികളെയും നെഗറ്റീവ് ചിന്തകളെയും അകറ്റുന്നതിനും യാത്ര മംഗളമാക്കുന്നതിനും വേണ്ടിയാണ് വാഹനങ്ങളുടെ ടയറിനടിയില്‍ നാരങ്ങ വെച്ച്‌ ചതയ്ക്കുന്നതെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പുരാതന കാലം മുതല്‍ക്ക് തന്നെ വാഹനങ്ങളുടെ ടയറിനടിയില്‍ നാരങ്ങ ചതയ്ക്കുന്നതിന് മറ്റൊരു കാരണവുമുണ്ട്.

മോട്ടോര്‍വാഹനങ്ങള്‍ വ്യാപകമല്ലാത്ത കാലത്ത് ആളുകള്‍ ഗതാഗതത്തിനായി കാളവണ്ടികള്‍, കുതിരവണ്ടിക, കഴുതകള്‍ എന്നിവയിലേറിയായിരുന്നു യാത്ര ചെയ്തിരുന്നത്. മൃഗങ്ങളെ ഈ രീതിയില്‍ ഉപയോഗിക്കുമ്ബോള്‍ കല്ലും മുള്ളും തറച്ച്‌ അവയുടെ കാലുകളില്‍ മുറിവേല്‍ക്കുന്നത് സാധാരണമാണ്. 

മുറുവുകള്‍ വഴി അണുബാധ പടരാതിരിക്കാന്‍ നാരങ്ങയില്‍ ചവിട്ടിയാണ് ഇവയെ കൊണ്ടുപോയിരുന്നത്. നാരങ്ങ ഒരു പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആയതിനാല്‍ ഇത് മൃഗങ്ങളെ പരിക്കുകളില്‍ നിന്ന് സംരക്ഷികകുകയും അണുബാധ തടയുകയും മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !