കോഴിക്കോട്: സംസ്ഥാനത്ത് ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം തലപൊക്കി. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി ഇപ്പോള്‍ കെ മുരളീധരന് രംഗത്ത് എത്തിയിരിക്കുകയാണ്.
ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ രീതിയാണെന്നും ആ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിതെന്നും അത്തരം കാര്യങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതില്‍ കയറി പരിഷ്കാരങ്ങള്‍ വരുത്താന്‍ നില്‍ക്കേണ്ട എന്നും മുരളീധരന് പറയുന്നു. തൊഴുകല്‍ പഴയ രീതിയാണ്, അതുകൊണ്ട് ആരെങ്കിലും അമ്പലത്തില്‍ കയറി ഹായ് പറയുമോ എന്നും മുരളീധരന് ചോദിച്ചു.
അതേസമയം, എന്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ ഒരുവിധ അകല്‍ച്ചയും ഇല്ലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി. എന്‍എസ്എസ് ആസ്ഥാനത്തെ മന്നംജയന്തി പരിപാടിയില്‍ രമേശ് ചെന്നിത്തല പങ്കെടുത്തതിനോട്, എല്ലാവര്‍ഷവും എന്‍എസ്എസ് വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കാറുണ്ട്
എന്നാണ് പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.