ദില്ലി : തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി തിങ്കളാഴ്ച വൈകുന്നേരം നഗരത്തില്‍ പെയ്ത ചെറിയ മഴ. ഇതേത്തുടർന്ന് നഗരത്തില്‍ ചൊവ്വാഴ്ച (ജനുവരി 7) ന് ദില്ലിയില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മഴയോടൊപ്പം എത്തിയ ശീത തരംഗം ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്നെടുക്കുന്ന ട്രെയിനുകള്‍ വൈകിയോടാൻ കാരണമായി. ഇന്നലത്തെ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ ഫ്ലൈറ്റുകളും വൈകിയോടി. തിങ്കളാഴ്ച ദില്ലി വിമാനത്താവളത്തില്‍ 400 വിമാനങ്ങള്‍ വൈകിയോടിയെന്നാണ് റിപ്പോർട്ട്.ഇന്ന് നഗരത്തില്‍ ഇടതൂർന്ന മൂടല്‍മഞ്ഞുള്ള കാലാവസ്ഥയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നഗരത്തില്‍ കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസിലും കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിലേക്കും വരെ എത്താൻ സാധ്യതയുണ്ടെന്ന് കാലാസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ആർദ്രത 87 ശതമാനത്തിനും 88 ശതമാനത്തിനും ഇടയില്‍ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
വരുന്ന ജനുവരി 8, ജനുവരി 9 ദിവസങ്ങളില്‍ ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞാണ് പ്രതീക്കുന്നത്. ഈ ദിവസങ്ങളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് നല്‍കിയിട്ടുണ്ട്. കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 6 ഡിഗ്രി സെല്‍ഷ്യസിനും 7 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുക്കെമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
അതേ സമയം ജനുവരി 11, ജനുവരി 12 ദിവസങ്ങളില്‍ വീണ്ടും ഇടിയോട് കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നേ ദിവസങ്ങളില്‍ കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസിനും 17 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും, കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രവചനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.