കണ്ണൂർ: മട്ടന്നൂർ നഗരസഭയ്ക്ക് സമീപം മാലൂരില്‍ അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിട്ടാറമ്പിലെ നിർമ്മല (68), മകൻ സുമേഷ് (38) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി വീട് തുറക്കാത്തതിനെ തുടർന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് എത്തി വീടിന്റെ വാതില്‍ തുറന്നപ്പോഴാണ് സുമേഷിനെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലും അമ്മ നിർമ്മലയെ കിടപ്പുമുറിയില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. സുമേഷ് ഇടുക്കി ജില്ലയില്‍ കെഎസ്‌ഇബി ലൈൻമാനായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപാണ് ഇയാള്‍ ജോലിസ്ഥലത്ത് നിന്നും വീട്ടിലെത്തിയത്.
അമ്മ നിർമ്മല തൊഴിലുറപ്പ് ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ പേരാവൂർ സെക്ഷൻ ഓഫീസില്‍ ജോലി ചെയ്തിരുന്ന സുമേഷിന്, ജോലിക്കിടയില്‍ ലഹരി ഉപയോഗിച്ച് പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.വീട്ടിലെത്തിയാലും ഇയാള്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അയല്‍വാസികളുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാട്ടുകാർക്കറിയില്ല.
മാലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കണ്ണൂരില്‍ നിന്നും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സുമേഷ് അവിവാഹിതനാണ്. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകള്‍ ഉണ്ടെങ്കില്‍ ദിശ ഹെല്പ് ഡെസ്കില്‍ സഹായം തേടുക, നമ്ബർ: 1056, അല്ലെങ്കില്‍ iCALL- നമ്ബർ: 9152987821. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.