ശല്യം കാരണം വനം വകുപ്പുകാര്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; കുഴിച്ചിട്ടവര്‍ രാത്രിയെത്തി കൊണ്ടുപോയി പാകം ചെയ്തു,

അഞ്ചല്‍: കൊല്ലം ഏരൂരില്‍ വന്യമൃഗ ശല്യത്തെ തുടർന്ന് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

ഏരൂർ വിളക്കുപാറ സ്വദേശി ജോബിൻ ജോസഫാണ് വനംവകുപ്പിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ കറുപ്പയ്യ സുരേഷ് ഒളിവിലാണ്.

കൃഷി ചെയ്യാൻ കഴിയാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് ഏരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പന്നിയെ വെടിവെച്ച്‌ കൊന്നത്. വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നിയമ പ്രകാരം തന്നെ ജഡം സംസ്കരിച്ചിരുന്നു.

വിളക്കുപാറ സ്വദേശി ജോബിൻ ജോസഫ്, കറുപ്പയ്യ സുരേഷ് എന്നിവർ ചേർന്നാണ് പന്നിയുടെ ജഡം കുഴിച്ചു മൂടിയത്. തുടർന്ന് സ്ഥലത്ത് നിന്ന് എല്ലാവരും മടങ്ങി. 

എന്നാല്‍ രാത്രിയോടെ ജോബിനും കറുപ്പയ്യ സുരേഷും ജഡം സംസ്കരിച്ച സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് കുഴിച്ചുമൂടിയ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി പങ്കിട്ടു. സംഭവം അറിഞ്ഞ അഞ്ചല്‍ റെയിഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

പന്നിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കുഴിയില്‍ ഉണ്ടായിരുന്നത്. ജോബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പന്നി ഇറച്ചി കണ്ടെത്തി. പ്രതിയെ പിന്നാലെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി കറുപ്പയ്യ സുരേഷ് ഒളിവിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !