റിഡ: ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ എക്സ് റേ റിസള്‍ട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ.
പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ച യുവാവിന്റെ ശരീരത്തില്‍ മുട്ടയിട്ട് പെരുകിയ നാടവിരകളാണ് എക്സ്റേ റിസള്‍ട്ടില്‍ തെളിഞ്ഞത്. ഫ്ലോറിഡയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്കാൻ ചിത്രമാണ് ഞെട്ടിക്കുന്ന രോഗാവസ്ഥ പുറത്ത് കൊണ്ടുവന്നത്.ഇടുപ്പിലും കാലുകളിലുമായി ചെറിയ അരിമണികള്‍ പോലെ എണ്ണിയാലൊടുങ്ങാത്ത നാടവിരകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. ഏറ്റവും ഭയപ്പെടുത്തിയ എക്സ് റേ എന്ന് വിശദമാക്കിയാണ് ഡോ സാം ഗാലി സ്കാൻ ചിത്രം പുറത്ത് വിട്ടിട്ടുള്ളത്.
പാകം ചെയ്യാത്ത പന്നിയുടെ പച്ചയിറച്ചി കഴിച്ചതോടെയാണ് നാടവിര യുവാവിന്റെ ശരീരത്തിലെത്തിയത്. യുവാവിന്റെ ശരീരത്തില്‍ മുട്ടയിട്ട് നാടവിര പെരുകുകയായിരുന്നു. ഇതിന് പിന്നാലെ ശരീര കോശങ്ങളിലേക്കും നാടവിര അതിക്രമിച്ച് കയറി. ശരീര കലകള്‍ നശിക്കുകയും യുവാവിന് ഇതിന് പിന്നാലെ അണുബാധയുണ്ടാവുകയുമായിരുന്നു.
ഫ്ലോറിഡ സർവ്വകലാശാലയിലെ എമർജൻസി വിഭാഗം ഡോക്ടറാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. എക്സ്റേയില്‍ ചെറിയ അരിമണി പോലെ കാണുന്ന നാടവിരകള്‍ക്ക് യുവാവിന്റെ ശരീരത്തില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാനാകും. തലച്ചോറിലും നാഡീ വ്യവസ്ഥയേയും നാടവിര ബാധിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നും ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നല്കുന്നു.തന്റെ ശരീരത്തിലെമ്പാടും നാടവിരകളുണ്ടെന്ന കാര്യം അറിയാതെയായിരുന്നു യുവാവ് ചികിത്സയ്ക്കെത്തിയത്. ഇടുപ്പ് വേദന അസഹ്യമായതിന് പിന്നാലെയാണ് യുവാവ് ചികിത്സ തേടിയെത്തിയത്. 2021 മുതല്‍ പോർച്ചുഗലില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷമാണ് യുവാവ് ഫ്ലോറിഡയിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.