ഇടുപ്പ് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; യുവാവിന്റെ എക്സ് റേ റിസള്‍ട്ട് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

റിഡ: ഇടുപ്പ് വേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ എക്സ് റേ റിസള്‍ട്ട് കണ്ട് ഞെട്ടി ഡോക്ടർമാർ.

പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ച യുവാവിന്റെ ശരീരത്തില്‍ മുട്ടയിട്ട് പെരുകിയ നാടവിരകളാണ് എക്സ്‌റേ റിസള്‍ട്ടില്‍ തെളിഞ്ഞത്. ഫ്ലോറിഡയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്കാൻ ചിത്രമാണ് ഞെട്ടിക്കുന്ന രോഗാവസ്ഥ പുറത്ത് കൊണ്ടുവന്നത്. 

ഇടുപ്പിലും കാലുകളിലുമായി ചെറിയ അരിമണികള്‍ പോലെ എണ്ണിയാലൊടുങ്ങാത്ത നാടവിരകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. ഏറ്റവും ഭയപ്പെടുത്തിയ എക്സ് റേ എന്ന് വിശദമാക്കിയാണ് ഡോ സാം ഗാലി സ്കാൻ ചിത്രം പുറത്ത് വിട്ടിട്ടുള്ളത്.

പാകം ചെയ്യാത്ത പന്നിയുടെ പച്ചയിറച്ചി കഴിച്ചതോടെയാണ് നാടവിര യുവാവിന്റെ ശരീരത്തിലെത്തിയത്. യുവാവിന്റെ ശരീരത്തില്‍ മുട്ടയിട്ട് നാടവിര പെരുകുകയായിരുന്നു. ഇതിന് പിന്നാലെ ശരീര കോശങ്ങളിലേക്കും നാടവിര അതിക്രമിച്ച്‌ കയറി. ശരീര കലകള്‍ നശിക്കുകയും യുവാവിന് ഇതിന് പിന്നാലെ അണുബാധയുണ്ടാവുകയുമായിരുന്നു.

ഫ്ലോറിഡ സർവ്വകലാശാലയിലെ എമർജൻസി വിഭാഗം ഡോക്ടറാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. എക്സ്റേയില്‍ ചെറിയ അരിമണി പോലെ കാണുന്ന നാടവിരകള്‍ക്ക് യുവാവിന്റെ ശരീരത്തില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാനാകും. തലച്ചോറിലും നാഡീ വ്യവസ്ഥയേയും നാടവിര ബാധിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നും ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നല്‍കുന്നു.

തന്റെ ശരീരത്തിലെമ്പാടും നാടവിരകളുണ്ടെന്ന കാര്യം അറിയാതെയായിരുന്നു യുവാവ് ചികിത്സയ്ക്കെത്തിയത്. ഇടുപ്പ് വേദന അസഹ്യമായതിന് പിന്നാലെയാണ് യുവാവ് ചികിത്സ തേടിയെത്തിയത്. 2021 മുതല്‍ പോർച്ചുഗലില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷമാണ് യുവാവ് ഫ്ലോറിഡയിലെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !