പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശൻ (22) ആണ് പരിക്കേറ്റത്.
തമിഴ്നാട് അതിർത്തിയോട് ചേർന്ന് തോണ്ടെെ പ്രദേശത്ത് ആയിരുന്നു സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണവീട്ടില്‍ പോയിട്ട് സ്കൂട്ടറില്‍ മടങ്ങിവരികയായിരുന്നു സതീശൻ.ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. രാത്രി എട്ടോടെയാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ സ്കൂട്ടർ കാട്ടാന മറിച്ചിട്ടു. തുടർന്ന് യുവാവിന്റെ വയറിന് കുത്തി കൊമ്പില്‍ കോർത്ത് ദൂരേയ്ക്ക് എറിയുകയായിരുന്നു.
സ്കൂട്ടറും കൊമ്പില്‍ കോർത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.