പോലീസിൻ്റെ ധാർഷ്ട്യത്തിന് അറുതി: ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച്‌ എസ് ഐ; പിന്നാലെ സസ്പെൻഷൻ,

മധുര: തമിഴ്നാട് മധുരയില്‍ ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച്‌ എസ് ഐ. പാലമേട് എസ് ഐ അണ്ണാദുരൈയാണ് അതിക്രമം നടത്തിയത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എസ് ഐയെ സസ്പെൻഡ് ചെയ്തു. ദിണ്ഡിഗല്‍ സ്വദേശിയായ ശ്രീനിവാസ് എന്നയാളുടെ മധുര വടിപ്പട്ടിയിലെ വർക് ഷോപ്പില്‍ പാലമേട് എസ് ഐ അണ്ണാദുരൈ സ്ഥിരമായി ബൈക്ക് നന്നാക്കാൻ എത്തിയിരുന്നു.

 പലപ്പോഴായി 8000ത്തിലധികം രൂപയുടെ സ്പെയർ പാർട്സ് വാങ്ങി ബൈക്ക് നന്നാക്കി കൊടുത്തു. എന്നാല്‍ ഒരിക്കല്‍ പോലും എസ് ഐ പണം നല്‍കാൻ തയ്യാറായില്ല. 

കഴിഞ്ഞ ആഴ്ച ബൈക്കുമായി വീണ്ടുമെത്തിയപ്പോള്‍ 10,000 രൂപയ്ക്കടുത്ത് ചിലവുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. പണം തന്നാലേ ബൈക്കില്‍ തൊടൂവെന്നും പറഞ്ഞു. എന്നാല്‍ ബൈക്ക് നന്നാക്കി വെച്ചിരിക്കണമെന്നും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി എസ് ഐ മടങ്ങി. 

ഞായറാഴ്ച തിരിച്ചെത്തിയപ്പോള്‍ ബൈക്ക് പഴയത് പോലെ തന്നെ ഇരിക്കുന്നത് കണ്ടതോടെ എസ് ഐ പ്രകോപിതനാകുകയായിരുന്നു. എസ് ഐയെ അനുസരിച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഭീഷണിപ്പെടുത്തി.

ജില്ലാ കളക്ടർക്ക് പരാതി നല്‍കിയ ശ്രീനിവാസൻ മാധ്യമങ്ങളിലൂടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടതോടെ എസ് പി ഉണർന്നു. അണ്ണാദുരൈയെ സസ്പെൻഡ് ചെയ്ത് ഉത്തവുമിറങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !