ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ന്യായീകരിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷയ്ക്ക് എതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്.
ഗ്രീഷ്മയ്ക്ക് ചെറിയ പ്രായമാണെന്നും വധശിക്ഷ വിധിക്കുമ്പോള്‍ അത് പരിഗണിക്കണമായിരുന്നുവെന്നും കെമാല്‍ പാഷ പ്രതികരിച്ചിരുന്നു. ഷാരോണിനെ വേട്ടയാടുന്നത് പോലെയും ഗ്രീഷ്മയെ ന്യായീകരിക്കുന്നത് പോലെയുമാണ് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിക്കുന്നതെന്ന് രാഹുല്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.ഗ്രീഷ്മ 24 വയസ്സുളള മാനസിക വളര്‍ച്ച ഇല്ലാത്ത ഇള്ളാക്കുഞ്ഞല്ലേ എന്ന് രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. ഒരുത്തനെ പ്ലാന്‍ ചെയ്ത് കൊന്നിട്ട് അതിനെ ന്യായീകരിക്കുകയാണ്. ഗ്രീഷ്മയെ ഷാരോണ്‍ ഇത്തരത്തില്‍ കൊലപ്പെടുത്തുകയും അതിനെ താന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ നാട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ എന്തൊക്കെ ആകുമായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
ആര്‍ജെ കര് കേസിലെ പ്രതിക്ക് ജീവപര്യന്തം ആണോ കൊടുക്കേണ്ടത് എന്ന് ചില ദേശീയ ടിവി ചാനലുകള്‍ കഴിഞ്ഞ ദിവസം വിളിച്ച് ചോദിച്ചിരുന്നു. ഒരിക്കലുമല്ല, തൂക്കിക്കൊല്ലണമെന്ന് താന്‍ പറഞ്ഞു. അതിലൊന്നും ഒരു പുരുഷാവകാശ ആക്ടിവിസവും ഇല്ല. ആരെയെങ്കിലും റേപ് ചെയ്ത് കൊന്നതിന് ശേഷം അല്ല മെയില്‍ ആക്ടിവിസം പറയേണ്ടത്.
എങ്ങനെ വിഷം കൊടുത്ത് കൊല്ലാം എന്നൊക്കെ പത്തിരുപത് തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഒരു പയ്യനെ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊന്ന ആള്ക്കാരെയൊക്കെയാണ് കേരളത്തിലെ പലരും ന്യായീകരിക്കുന്നത്.അത് കെമാല്‍ പാഷ എന്ന വ്യക്തിയുടെ പ്രശ്നം അല്ല. സമൂഹത്തിന്റെ മനസ്സിന്റെ പ്രശ്നമാണ്. ഇതൊക്കെ കാരണമാണ് നമ്മുടെ നാട്ടില്‍ പുരുഷ കമ്മീഷന് വേണം എന്ന് പറയുന്നത്. മരിച്ചവരെ കുറിച്ച് കുറ്റം പറയുന്ന ശീലം നമുക്കില്ല. മരിച്ച ഷാരോണിനെ കുറിച്ച് ടിവി ചാനലുകളില്‍ അതിശക്തമായ കുറ്റമാണ് പറയുന്നത്.
ഗ്രീഷ്മ ന്യായീകരിക്കത്തക്ക കാര്യമോ അല്ലെങ്കില്‍ ഗ്രീഷ്മയുടെ പക്വത ഇല്ലായ്മ കാരണം ചെയ്തത് എന്ന തരത്തില്‍ കെമാല്‍ പാഷ പറഞ്ഞതിന് എതിരെ എത്രമാത്രം പ്രതിഷേധമുണ്ടായി. ആരെങ്കിലും പ്രതികരിച്ചോ?
ഓരോ തവണയും ഷാരോണിനെ വഞ്ചിച്ചും വശീകരിച്ചും ലൈംഗികതയ്ക്ക് വേണ്ടി ഈ പെണ്ണ് വിളിച്ചു എന്ന് കോടതി വിധിയില്‍ എടുത്ത് പറയുന്നുണ്ട്. പാരസെറ്റാമോള്‍ എങ്ങനെ ആന്തരികാവയവങ്ങളെ ബാധിക്കും, എങ്ങനെ മരിക്കും എന്നൊക്കെ സെര്‍ച്ച് ചെയ്തു.
പിറകെ നടന്ന് ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞോ ബന്ധം വേണ്ട എന്ന് പറഞ്ഞോ അവള്‍ക്കൊരു പരാതി കൊടുത്തുകൂടേ. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നൊരു വ്യാജ പരാതി കൊടുത്താല്‍ പോരേ. ഷാരോണ്‍ അകത്തും ഇവള് വെളിയിലും ആകില്ലേ..
ഇവള്‍ക്ക് ജീവപര്യന്തം കിട്ടിയാല്‍ 36ാം വയസ്സില്‍ പുറത്തിറങ്ങി ജീവിക്കും. അങ്ങനെ ആണോ വേണ്ടത്. ഷാരോണിന്റെ മരണത്തിന് ആര് ഉത്തരവാദിത്തം പറയും. ഇവള്‍ക്ക് കല്യാണം വേണ്ടെങ്കില്‍ പോലീസില്‍ പരാതി കൊടുക്കണം.അല്ലാതെ കൊല്ലുകയാണോ വേണ്ടത്. ഗ്രീഷ്മ ഓരോ സ്റ്റെപ്പിലും ക്രിമിനല്‍ മനസ്സോടെ ചെയ്ത കാര്യങ്ങളെ കുറിച്ച് വിധിയില്‍ പറയുന്നുണ്ട്. മരിച്ച ഷാരോണിനെ പോലും വേട്ടയാടുന്ന നാട്ടില്‍ പുരുഷ കമ്മീഷന് വേണ്ടേ എന്നത് ആലോചിക്കേണ്ട കാര്യമാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.