പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി: ഇനി കടം കൊടുക്കാൻ ആരുമില്ല, എല്ലാവരും കെെയൊഴിഞ്ഞു,

ഡല്‍ഹി: ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭീമമായ കടബാദ്ധ്യത ഇപ്പോള്‍ തന്നെ പാകിസ്ഥാനുണ്ട്.

അതിജീവനത്തിനായി ചെെന, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വായ്പയെടുക്കാറാണ് പതിവ്. എന്നാല്‍ ഈ കടം തിരിച്ചടയ്ക്കാൻ പാകിസ്ഥാന് കഴിയാറില്ല. ഇപ്പോഴിതാ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ മൂന്ന് ശതമാനമായി താഴ്ത്തിയിരിക്കുകയാണ്. 3.5 ശതമാനമായിരുന്നു മുൻപ്. പാകിസ്ഥാന്റെ നിലവിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായി കണക്കാക്കുകയാണ് ഐഎംഎഫ്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ശക്തമായ സാമ്പത്തിക വളർച്ചയുണ്ടെന്നാണ് വിലയിരുത്തല്‍. 2025ലും 2026ലും ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുമ്പോള്‍ ലോകബാങ്ക് ഇത് 6.7 ശതമാനമായി കണക്കാക്കുന്നു.

ഇന്ത്യയ്ക്ക് വരും വർഷങ്ങളില്‍ വലിയ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് പ്രതീക്ഷ. ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറിന്റെ വളർച്ച, നികുതി പരിഷ്കരണങ്ങള്‍ എന്നിവ ഉള്‍പ്പടെ സേവന നിർമ്മാണ മേഖലകള്‍ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് മോദി സർക്കാർ കൊണ്ടുവന്ന പുത്തൻ സംരംഭങ്ങളാണ് ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്.

പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നാണ് ഐഎംഎഫും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും (എഡിപി) പറയുന്നത്. 2026ല്‍ പാകിസ്ഥാന്റെ ജിഡിപി വളർച്ചാ നിരക്ക് നാല് ശതമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക അസ്ഥിരത, കാര്യക്ഷമമല്ലാത്ത വ്യാവസായിക പ്രവർത്തനങ്ങള്‍ എന്നിവയാണ് പാകിസ്ഥാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പ്രധാന കാരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !