തിരുവനന്തപുരം: തന്നെ ചൊറിഞ്ഞ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വലിച്ചൊട്ടിച്ച് കെടി ജലീല്‍ എംഎല്‍എ. ജലീല്‍ പേരക്കുട്ടിയെ തൊട്ടിലാട്ടുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇതിനെ, ഒന്നുകില്‍ ഇടതുപക്ഷത്തിന് വിധേയപ്പെടുക, അല്ലെങ്കില്‍ പേരക്കുട്ടിയെ തൊട്ടിലാട്ടിയിരിക്കുക എന്നല്ലാതെ വായ തുറക്കാന്‍ പാടില്ല എന്നു പറഞ്ഞ് ഷാജി പരിഹസിച്ചിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലാണ് ജലീല്‍ രംഗത്തെത്തിയത്.സിപിഐഎമ്മും ഇടതുപക്ഷവുമായാല്‍ പേരക്കുട്ടിയെ തൊട്ടിലില്‍ ആട്ടി മനസ്സമാധാനത്തോടെ വീട്ടിലിരിക്കാം. ലീഗായാലോ? ‘ഇഞ്ചി’ കൃഷി നടത്തി, നാട്ടുകാരെ പറ്റിച്ച്, അരക്കോടി കട്ടിലിനടിയില്‍ വെച്ച്, പ്രവാസി സമ്പ ന്നരായ ‘പാവം’ മനുഷ്യരെ നാക്കു കാട്ടി പേടിപ്പിച്ച്, പിണറായിയെ നാല് തെറിയും പറഞ്ഞ്, കൊട്ടാര സമാനമായ വീട്ടില്‍, അണികളുടെ സിന്ദാബാദും കേട്ട്, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ, തോറ്റ എംഎല്‍എയായി സസുഖം വാഴാം! എപ്പടീ?- എന്നായിരുന്നു ജലീലിന്റെ ഫേസ്ബുക്ക്
പോസ്റ്റ്. വിശദമായി വായിക്കാം:
സി.പി.എമ്മും ഇടതുപക്ഷവുമായാൽ പേരക്കുട്ടിയെ തൊട്ടിലിൽ ആട്ടി മനസ്സമാധാനത്തോടെ വീട്ടിലിരിക്കാം...
ലീഗായാലോ?
'ഇഞ്ചി" കൃഷി നടത്തി, നാട്ടുകാരെ പറ്റിച്ച്, അരക്കോടി കട്ടിലിനടിയിൽ വെച്ച്, പ്രവാസി സമ്പന്നരായ 'പാവം' മനുഷ്യരെ നാക്കു കാട്ടി പേടിപ്പിച്ച്, പിണറായിയെ നാല് തെറിയും പറഞ്ഞ്, കൊട്ടാര സമാനമായ വീട്ടിൽ, അണികളുടെ സിന്ദാബാദും കേട്ട്, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ, തോറ്റ MLA-യായി സസുഖം വാഴാം!!! എപ്പടീ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.