ആരോഗ്യത്തിന് നല്ലതല്ലെന്ന് കരുതി മാറ്റിവെച്ച ചോക്ലേറ്റും ചീസും വൈനും നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് പഠനം.
ജേര്‍ണല്‍ ഓഫ് അല്‍ഷ്യമേഴ്‌സ് ഡിസീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ദിവസവും ഇവ മിതമായ അളവില്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് കണ്ടെത്തി.1787 പേരുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 10 വര്‍ഷമാണ് ഗവേഷകര്‍ പഠനം നടത്തിയത്. റെഡ് വൈന്‍, ചീസ്, ചോക്ലറ്റ് പോലുള്ളവ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിലാണ് പൊതുവെ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇവയുടെ മിതമായ ഉപഭോഗം ഹൃദയാരോഗ്യവും തലച്ചോറിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ദിവസവും ഡാർക്ക് ചോക്ലേറ്റ് 12 ഗ്രാം വീതം കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും 12 ശതമാനം വരെ അതു സംബന്ധിച്ചുള്ള മരണസാധ്യത കുറയ്ക്കുമെന്ന് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2022ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു.ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടാനും രക്തസമ്മർദം കുറയാനും കൊളസ്ട്രോൾ ക്രമീകരിക്കാനും സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കൂടാതെ ഇതിൽ അടങ്ങിയ തിയോബ്രോമിൻ, കഫീൻ തുടങ്ങിയ സംയുക്തങ്ങൾ തലച്ചോറിന്റെ പ്രവർത്തനം, ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. എൻഡോർഫിൻ ഉൽപാദനം വർധിക്കാനും സഹായിക്കും. 70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.
റെഡ് വൈൻ
വൈനുകളില്‍ ഏറ്റവും സുലഭമായതും പ്രസിദ്ധമായതും റെഡ് വൈന്‍ ആണ്. ഇതില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീര വീക്കം കുറയ്ക്കുന്നതിലൂടെയും രക്തക്കുഴലുകളെ സംരക്ഷിക്കുന്നതിലൂടെയും ഹൃദയ സംബന്ധമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും അതിലൂടെ രക്തപ്രവാഹ സാധ്യത കുറയ്ക്കാനും സഹായിക്കും.
റെഡ് വൈന്റെ മിതമായ ഉപഭോഗം കൊളസ്ട്രോൾ ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് കൂടാതെ അൽഷിമേഴ്സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളെ തടയുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കും.
ചീസ്
ചീസിൽ പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ്, ബി12, കെ2 പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താനും വൈജ്ഞാനിക കഴിവുകളെ മെച്ചപ്പെടുത്താനും സഹായിക്കും.
കൂടാതെ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ ബാലൻസ് ചെയ്യുന്നതിന് പ്രോബയോട്ടിക്കുകൾ ചീസിൽ അടങ്ങിയിട്ടുണ്ട്. ചീസിൽ സംയോജിത ലിനോലെയിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.