പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം പുലർത്തുകയും ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു.
ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ഗ്രേഡ് ടീച്ചർ ലോറ കാരോണ്‍ ആണ് പിടിയിലായത്. വിദ്യാർത്ഥിക്ക് 11 വയസുള്ളപ്പോള്‍ മുതലാണ് ഇവർ ലൈംഗിക പീഡനം ആരംഭിക്കുന്നത്. വിദ്യാർത്ഥിക്ക് 13 വയസായപ്പോള്‍ ലോറൻ ഗർഭിണിയുമായി.2016 മുതല്‍ 2020 വരെ വിദ്യാർത്ഥിയും അദ്ധ്യാപികയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അഞ്ചാം ക്ലാസില്‍ ഇരയെയും സഹോദരിയെയും പഠിപ്പിക്കുമ്പോഴാണ് അവർ കുട്ടിയെ ആദ്യമായി കാണുന്നത്. കുട്ടിയുടെ കുടുംബം ടീച്ചറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സംശയങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ മകനെ ടീച്ചറിനൊപ്പം താമസിക്കാൻ അനുവദിക്കുകയായിരുന്നു. ഈ സമയത്താണ് ഇവർ കുട്ടിയെ ലൈംഗിക വേഴ്ചയ്‌ക്ക് ഇരയാക്കുന്നത്. കുട്ടിയില്‍ നിന്ന് ഗർഭിണിയായ അദ്ധ്യാപിക 2019ല്‍ ഒരു കുഞ്ഞിന് ജന്മവും നല്‍കി. അപ്പോള്‍ അവർക്ക് 28 വയസും കുട്ടിക്ക് 13മായിരുന്നു പ്രായം.കാരോണിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട 13-കാരന്റെ പിതാവ് ആ കുഞ്ഞിനും തന്റെ മകനുമുള്ള രൂപസാദൃശ്യം തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ സഹോദരിയും ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി.
ഇരയ്‌ക്ക് ഇപ്പോള്‍ 18 വയസുണ്ട്. മുൻ ടീച്ചറുമായി തനിക്കുണ്ടായിരുന്ന ലൈംഗിക ബന്ധത്തെക്കുറിച്ച് ഇര സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വരെ യുവതിയുമായി ബന്ധമുണ്ടായിരുന്നതായും 18-കാരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.