ഡൽഹി: മഹാകുംഭമേള വെറും നെറ്റിയില്‍ വിഭൂതി പൂശിയ നഗ്നസ്വാമികളുടെ കുളിയാണെന്ന് പരിഹസിച്ച ബിബിസി ലേഖികയായ ഇന്ത്യക്കാരി ഗീത പാണ്ഡെക്കെതിരെ ഇന്ത്യയിലെ യുവലേഖിക ശ്രേയ അറോറ.
പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ നടക്കുന്നത് കുളിയുത്സവമാണെന്നാണ് ഗീത പാണ്ഡെയുടെ മറ്റൊരു പരിഹാസം. എന്തിനാണ് ബിബിസി പോലുള്ള ഇത്രയേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു മാധ്യമസ്ഥാപനം നഗ്നത എന്ന വാക്കിനെ മഹാകുംഭമേളയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിക്കാട്ടുന്നത് എന്ന് ശ്രേയ അറോറ ചോദിക്കുന്നു. ഇപ്പോള്‍ കുംഭമേളയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രയാഗ് രാജില്‍ ഗീത പാണ്ഡെ തമ്പടിക്കുന്നുണ്ട്.'പ്രയാഗ് രാജ് ട്രാഫിക് ജാം നിറഞ്ഞ നഗരമാണ് എന്നതാണ് ഗീതാ പാണ്ഡെയുടെ മറ്റൊരു കുറ്റപ്പെടുത്തല്‍. മൂന്നരക്കോടി ഭക്തരാണ് മകര്സംക്രാന്തി നാളില്‍ ഗംഗ, യമുനാ, സരസ്വതി നദികള്‍ ഒന്നിക്കുന്ന ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യാന്‍ എത്തുക.എന്താ ഗീതാ പാണ്ഡെയ്ക്ക് ഒരു സാധാരണ ഇന്ത്യന്‍ നഗരത്തിലെ ട്രാഫിക്ക് എന്താണെന്ന് അറിഞ്ഞുകൂടേ, പിന്നെ മൂന്നരക്കോടി ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രയാഗ് രാജില്‍ ട്രാഫിക് ജാം ഉണ്ടാകില്ലേ?'-
യുവ ജേണലിസ്റ്റ് ശ്രേയ അറോറ ചോദിക്കുന്നു. ഇത്രയധികം മനുഷ്യര്‍ സംഗമിക്കുന്ന മഹാകുംഭമേളയില്‍ ചെറിയൊരു ട്രാഫിക് പ്രശ്നം ഉണ്ടായാലും അത് സഹിച്ചുകൂടേ എന്നും ശ്രേയ അറോറ ചോദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.