ലക്നൗ : നിസ്ക്കരിക്കാനെത്തിയയാള് മസ്ജിദില്‍ മോഷണം നടത്തിയതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലെ കോട്വാലി പോലീസ് സ്റ്റേഷൻ പ്രദേശത്തെ ചെയർമാൻസ് ലെയ്നിലുള്ള പള്ളിയിലാണ് മോഷണം നടന്നത് .
മോഷണത്തിന്റെ ദൃശ്യങ്ങള്‍ മസ്ജിദിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതില്‍ കള്ളൻ ബാഗില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതും കാണാം. മോഷണത്തിന് മുമ്പ് ഇയാള്‍ മസ്ജിദില്‍ നിസ്ക്കരിക്കുകയും ചെയ്തിരുന്നു. വിശ്വാസികള്‍ പോയതിനുശേഷം പള്ളിയിലെ ഇമാം പരിസരം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.കഴിഞ്ഞ ദിവസം രാവിലെയാണ് ഫജ്ർ നിസ്കാരത്തിനായി ഇയാള്‍ പള്ളിയില്‍ എത്തിയത് . മറ്റുള്ളവർക്കൊപ്പം നിസ്ക്കരിച്ച ഇയാള്‍ ആളുകള്‍ എല്ലാവരും പോയികഴിഞ്ഞപ്പോള്‍ പള്ളിയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ ഒരു ബാഗിലാക്കി സ്ഥലം വിടുകയായിരുന്നു.
പള്ളിയിലെ ഇമാം ഷാൻ മുഹമ്മദ് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.