തിരുവനന്തപുരം: കായിക്കര മൂലൈതോട്ടത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മൂലതട്ടം മൂർത്തൻ വിളാകത്ത് രാജൻ എന്നറിയപ്പെടുന്ന തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.അച്ഛൻ അസുഖ ബാധിതനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ്ജായി അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഹാളിലെ തറയില്‍ മരിച്ച നിലയില്‍ തോമസിനെ കണ്ടെത്തിയത്. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.