യോഗിക്കുള്ള മുന്നറിയിപ്പ്: കുംഭമേളയിലെ തീപിടുത്തത്തിന് പിന്നില്‍ ഖലിസ്ഥാൻ ഭീകരസംഘടന,: പിലിബിത്ത് ഏറ്റുമുട്ടലിന്റെ പ്രതികാരമെന്ന് റിപ്പോർട്ട്,

ഡല്‍ഹി : പ്രയാഗ്‌രാജിലെ മഹാകുംഭമേളയില്‍ നടന്ന തീപിടുത്തത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ് (KZF) ഏറ്റെടുത്തു.

പിലിബിത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ പ്രതികാരമാണ് ഈ സംഭവമെന്ന് കെഇസഡ്‌എഫ് ഇമെയിലിലൂടെ അറിയിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി യോഗിയെക്കുറിച്ചും സന്ദേശത്തില്‍ പരാമർശിച്ചിട്ടുണ്ട്.

കാനഡയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള മാധ്യമപ്രവർത്തകർക്ക് ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്‌സ് ഇ-മെയില്‍ അയച്ചതായാണ് റിപ്പോർട്ട് . ' കുംഭമേളയ്‌ക്കിടെയുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഏറ്റെടുക്കുന്നു. ആരെയും വേദനിപ്പിക്കുക എന്നതായിരുന്നില്ല

ഈ പ്രവൃത്തിയുടെ പ്രധാന ഉദ്ദേശം. ഞങ്ങള്‍ നിങ്ങളോട് വളരെ അടുത്തുവെന്ന് മുഖ്യമന്ത്രി യോഗിക്കുള്ള മുന്നറിയിപ്പ് മാത്രമായിരുന്നു ഇത്. പിലിബിത്ത് ഏറ്റുമുട്ടലില്‍ ഞങ്ങളുടെ മൂന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ സ്ഫോടനം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. " ഫത്തേ സിംഗ് എന്ന യുവാവാണ് ഈ മെയില്‍ അയച്ചിരിക്കുന്നത്.

ജനുവരി 19 ന് വൈകുന്നേരം 4 മണിയോടെയാണ് സെക്ടർ 19 ല്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. 40 കുടിലുകളും ആറ് ടെൻ്റുകളും പൂർണ്ണമായും കത്തിനശിച്ചു.

ഇവിടെ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !