ഗരിയാബന്ദ്: നക്സല്‍ ഭീകരൻ ചലപതിയെ കുടുക്കിയത് ഭാര്യയുമൊത്തുള്ള സെല്‍ഫി. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ഗരിയാബന്ദില്‍ വെച്ചാണ് സുരക്ഷാസേന ചലപതി ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ വധിച്ചത് .
ഒരുകോടി രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്. പതിറ്റാണ്ടുകളായി ഛത്തീസ്ഗഡ്-ഒഡീഷ വനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ചലപതി. നക്ലല്‍ സംഘത്തിന്റെ അടിവേര് അറുക്കാനുള്ള നീക്കവുമായി സുരക്ഷ സേന മുന്നേറുമ്പോഴും ചലപതി ഒരു നിഗൂഢതയായി തുടരുകയായിരുന്നു. ഇയാള്‍ ജീവിനോടെയുണ്ട് എന്ന് മാത്രമായിരുന്നു ഏക വിവരം.ആന്ധ്ര-ഒഡീഷ ബോർഡർ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ 'ഡെപ്യൂട്ടി കമാൻഡർ' ചൈതന്യ വെങ്കട്ട് രവി എന്ന അരുണയാണ് ചലപതിയുടെ ഭാര്യ. 2016 മെയ് മാസത്തില്‍ ആന്ധ്രാപ്രദേശില്‍ നക്സലൈറ്റുകളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പുണ്ടായി.
സംഭവസ്ഥലത്ത് നിന്ന് നക്‌സലൈറ്റുകള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരു മൊബൈല്‍ ഫോണ്‍ സുരക്ഷാ സേനയ്‌ക്ക് ലഭിച്ചു. ഈ ഫോണില്‍ നിന്നാണ് ദമ്പതികളുടെ സെല്‍ഫി കണ്ടെത്തിയത്. ഈ ചിത്രമാണ് ചലപതിയെ തിരിച്ചറിയാൻ സുരക്ഷാ സേനയെ സഹായിച്ചത്.ആർക്കും എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയാത്ത നിബിഢമായ ബസ്തർ കാടുകളിലാണ് ചലപതിയുടെ ഒളിത്താവളം. അതിനാലാണ് ഇവിടുത്തെ ഓപ്പറേഷനില്‍ പൊലീസ് പലപ്പോഴും പതറിപ്പോയിരുന്നത്. ചലപതി എന്നറിയപ്പെടുന്ന രാമചന്ദ്ര റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലക്കാരനാണ്.
പ്രതാപ് റെഡ്ഡി, രാമചന്ദ്ര റെഡ്ഡി, അപ്പറാവു, ചലപതി, ജയറാം, രാമു എന്നിങ്ങനെയാണ് പൊലീസ് രേഖകളില്‍ ഇയാളുടെ പേരുകള്‍. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. 2008ല്‍ ഒഡീഷയിലെ നയാഗർ ജില്ലയില്‍ നക്‌സലൈറ്റ് ആക്രമണത്തില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് നിലയിലാണ് ഇയാള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.