ചെന്നൈ: ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്‌ആർഒയുടെ നൂറാമത്തെ റോക്കറ്റ് വിക്ഷേപണം അല്‍പ്പസമയത്തിനകം നടക്കും.
ജിഎസ്‌എല്‍വി എഫ് 15 ദൗത്യം കൃത്യം 6:23ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്ബർ ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയരും. ഐഎസ്‌ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02 ആണ് ഈ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്. ജിപിഎസിന് ബദലായി ഇന്ത്യ കൊണ്ടുവരുന്ന നാവിക് സംവിധാനത്തിന്റെ ഭാഗമാണ് ഈ ഉപഗ്രഹം. മുൻ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ 1979 ആഗസ്റ്റ് 10ന് എസ്.എല്‍.വി 01ആണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ ദൗത്യം. അതുവരെ റോക്കറ്റ് വിക്ഷേപണം കേരളത്തിലെ തുമ്പയില്‍ നിന്നായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ റോക്കറ്റ് നിലയം തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് നിർമ്മാണം നടക്കുന്നു.
ശ്രീഹരികോട്ടയിലെയില്‍ നിന്ന് ഇതുവരെ 28 രാജ്യങ്ങളുടേതായി 297 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഒരു റോക്കറ്റില്‍ 104ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചും ചന്ദ്രയാൻ 3,ആദിത്യ എല്‍1 അടക്കമുള്ള നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും പിഴവില്ലാതെ പൂർത്തിയാക്കിയതോടെ ലോകരാജ്യങ്ങള്‍ക്കിടയിലും ശ്രീഹരിക്കോട്ട വിശ്വസ്ത വിക്ഷേപണ കേന്ദ്രമായി മാറി.
റോക്കറ്റുകളുടെ ഘടകങ്ങള്‍ വേഗത്തില്‍ കൂട്ടച്ചേർക്കാനും ദൗത്യം നിയന്ത്രിക്കാനും ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുമെല്ലാം പര്യാപ്തമാണ് ഇപ്പോള്‍ ശ്രീഹരക്കോട്ട. മലയാളിയായ എ.രാജരാജനാണ് സ്‌പേസ് സെന്റർ ഡയറക്ടർ.
ഇന്ത്യൻ ഗതി നിർണയ സംവിധാനമാണ് നാവിക്. നിലവില്‍ 9 ഉപഗ്രഹങ്ങളാണ് ഇതിനായി വിക്ഷേപിച്ചിരിക്കുന്നത്. 2019ല്‍ വിക്ഷേപിച്ച ഐ.ആർ.എൻ.എസ്.എസ്.1ഇ ഉപഗ്രഹത്തിന് പകരമായാണ് ഇപ്പോള്‍ രണ്ടാം തലമുറയിലെ അത്യാധുനിക ഉപഗ്രഹമായ എൻ.വി.എസ് 02 അയക്കുന്നത്. ഇതോടെ ഇന്ത്യയുടെ 1,500കിലോമീറ്റർ ചുറ്റളവില്‍ ഭൂമിയിലെ 20മീറ്റർ കൃത്യതയോടെ ഗതിനിർണയം സാധ്യമാകുമെന്നതാണ് നേട്ടം. ജി.എസ്.എല്‍.വി. റോക്കറ്റിന്റെ 17മത് ദൗത്യമായ ജി.എസ്.എല്‍.വി.എഫ്.15ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.