ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന നേതാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. സ്കൂള്‍ വിദ്യാർഥിനിയായ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മധുര സൗത്ത് ഓള്‍ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷായാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവാണ് ബിജെപി നേതാവിനെതിരെ പരാതി നല്‍കിയത്.15 വയസ്സുള്ള മകളുടെ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം ഇവർക്ക് അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചുകുന്നു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുത്തത്.
ബിസിനസുകാരനായ പെണ്‍കുട്ടിയുടെ പിതാവ് പലപ്പോഴും ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്രയിലായിരുന്നു. ഈ സമയത്ത് ബിജെപി നേതാവുമായി ഭാര്യ അടുപ്പത്തിലായെന്നാണ് വിവരം. രണ്ട് വർഷമായി യുവതി ബിജെപി നേതാവുമായി അടുപ്പത്തിലായിരുന്നു. ഷായെ കാണാൻ പോകുമ്പോള്‍ യുവതി മകളെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവായ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.