അഭിമാനം: ശ്രീഹരിക്കോട്ടയില്‍ സെഞ്ചുറിയടിച്ച്‌ ഇസ്രൊ; 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്‌ആര്‍ഒ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററും നൂറുമേനി ക്ലബില്‍. ഐഎസ്‌ആര്‍ഒ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്‌എല്‍വി-എഫ്15 കുതിച്ചുയ‍രുകയായിരുന്നു.

ഇസ്രൊ ജിഎസ്‌എല്‍വി-എഫ്15 ലോഞ്ചില്‍ പുതുതലമുറ നാവിഗേഷൻ ഉപഗ്രഹമായ NVS-02വിനെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്.
ജിഎസ്‌എല്‍വിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !