സീലിയ: ടാറ്റൂ ചെയ്യുന്നതിനിടെ പ്രശസ്ത സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം കാരണം മരിച്ചത്.45 വയസായിരുന്നു.
റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകില്‍ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തില്‍ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നതായാണ് റിപ്പോർട്ട്. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജനറല്‍ അനസ്തേഷ്യ നല്‍കിയിരുന്നു.ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ വേഗത്തില്‍ പരിശോധനകള്‍ നടത്തിയെന്നും ഒരു കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയിരുന്നവെന്നും സ്റ്റുഡിയോ ഉടമയെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, റിക്കാർഡോ ഗോഡോയ് പങ്കുവെച്ച അവസാന പോസ്റ്റില്‍ താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും അറിയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ലംബോർഗിനികളും ഫെരാരികളും വില്‍ക്കുന്ന ഒരു ഓണ്‍ലൈൻ ബിസിനസ്സ് കെട്ടിപ്പടുത്താണ് റിക്കാർഡോ ഗോഡോയ് പ്രശസ്തനായത്. ഇൻസ്റ്റഗ്രാമില്‍ അദ്ദേഹത്തിന് 2,26,000 ഫോളോവേഴ്‌സുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.